sndp-

ആലുവ: ആലുവ എസ്.എൻ.ഡി.പി എച്ച്.എസ്.എസിൽ നാഗസാക്കി, ഹിരോഷിമ ദിനം ആചരിച്ചു. മൗനാചരണത്തോടെയാണ് ക്ലാസുകൾ തുടങ്ങിയത്. യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി പ്ലക്കാർഡുകളേന്തി വിദ്യാർത്ഥികൾ റാലി നടത്തി. പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം, പ്രസംഗ മത്സരം എന്നിവ നടത്തി. നാഗസാക്കിയിലും ഹിരോഷിമയിലും ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണയ്ക്കായി ശാന്തിതീരം നിർമ്മിച്ചു. ആയിരത്തോളം സഡാക്കോ കൊക്കുകളെ നിർമ്മിച്ചു കൊണ്ട് വന്നാണ് കുട്ടികൾ സമാധാനത്തിന്റെ സന്ദേശം പകർന്നത്. അദ്ധ്യാപകരായ ടി.ജി. ബിന്ദുമോൾ, എം. ഷാജി, എസ്.ആർ. യമുന, എസ്. അഞ്ജു, പ്രിൻസിപ്പൽ പി. സുജ, ഹെഡ്മിസ്ട്രസ് എം.പി. നടാഷ എന്നിവർ നേതൃത്വം നൽകി.