ആലുവ: ആലുവ യു.സി കോളേജ് മലയാളവിഭാഗത്തിന്റെയും സ്പിക്മാകെയുടെയും കടുങ്ങല്ലൂർ സാഹിത്യ പോഷിണി വായനശാലയുടെയും സഹകരണത്തോടെ ആശാൻ സ്മൃതി സംഘടിപ്പിച്ചു. സാഹിത്യ പോഷിണി വായനശാല പ്രസിഡന്റ് ടി.കെ. ഷാജഹാൻ, പ്രിൻസിപ്പൽ ഡോ. മിനി ആലീസ്, വകുപ്പ് മേധാവി ഡോ. സിബു മോടയിൽ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ, പ്രൊഫ. ഇ.എസ്. സതീശൻ, ഫെമി ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു. കുമാരനാശാന്റെ ലീലാകാവ്യത്തെ അവലംബമാക്കി അനുപമ മേനോൻ മോഹിനിയാട്ടം അവതരിപ്പിച്ചു.