കൊച്ചി: കാക്കനാട് പടമുഗൾ തൊട്ടിയിൽ ഭഗവതി ക്ഷേത്രത്തിൽ 1008 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതിഹോമം 11ന് രാവിലെ അഞ്ചിന് നടക്കും. ക്ഷേത്രം തന്ത്രി മാത്താനം അശോകൻ തന്ത്രിയും മേൽശാന്തി എൻ.ആർ. കണ്ണനും മുഖ്യ കാർമികത്വം വഹിക്കും. രാവിലെ 9.30ന് ഗണപതിക്ക് വിശേഷാൽപൂജ,10ന് ഗജപൂജ, ആനയൂട്ട് എന്നിവയും നടക്കും.