അങ്കമാലി: അങ്കമാലി ടൗണിൽ വൺവേ സമ്പ്രദായം ഒഴിവാക്കാനുള്ള അധികൃതരുടെ നീക്കം സാധാരണക്കാരായ ബസ് യാത്രക്കാരോടുള്ള വെല്ലുവിളിയാണെന്നും അധികൃതർ ഈ നീക്കത്തിൽ നിന്നും പിന്മാറണമെന്നും ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക് അങ്കമാലി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ബസുകളുടെ റണ്ണിംഗ് ടൈം പ്രശ്നം പരിഹരിക്കുന്നതിനെന്ന പേരിൽ വൺവേ ഒഴിവാക്കുന്നത് ബസ് യാത്രക്കാരെയും വിദ്യാർത്ഥികളെയും സാരമായി ബാധിക്കും. ഉദ്യോഗസ്ഥ, ബസ് ഉടമാ സംഘത്തിന്റെ ഹീന ശ്രമങ്ങൾക്കെതിരെ കോടതിയെ സമീപിക്കുവാനും യോഗം തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബൈജു മേനാച്ചേരി യോഗം ഉദ്ഘാടനം ചെയ്തു. ഡേവീസ് പുത്തൻവീട്ടിൽ അദ്ധ്യക്ഷനായി.