cleaning

അങ്കമാലി: കറുകുറ്റി മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കൊരട്ടി നൈപുണ്യ കോളേജിലെ എൻ.എസ്.എസ്. യൂണിറ്റിന്റെയും വെൽഫെയർ സർവീസസിന്റെയും സഹകരണത്തോടെ കറുകുറ്റി റെയിൽവേ സ്റ്റേഷനും വില്ലേജ് ഓഫിസും റെയിൽവേ സ്റ്റേഷൻ റോഡും പരിസരവും ശുചിയാക്കി. കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജോജി പീറ്റർ അദ്ധ്യക്ഷനായി. നൈപുണ്യ കോളേജ് പ്രിൻസിപ്പൽ ഫാ. പോൾ കൈത്തോട്ടുങ്കൽ, ഫാ. ജിമ്മി കുന്നത്തൂർ, ഷാജു പി. ജോൺ തുടങ്ങിയവർ പ്രസംഗിച്ചു. എബിൻ ജോൺ, തൊമ്മി പൈനാടത്ത്, സി.എസ്. മൈക്കിൾ, ജോജോ ആന്റണി, പി.എം. രവി, റീന കുരിയച്ചൻ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.