dog

കൊച്ചി: നഗരത്തിൽ തെരുവ് നായകൾ ജനങ്ങൾക്ക് നിരന്തരം ഭീഷണിയായി മാറുകയാണെന്ന് യു.ഡി.എഫ് കൗൺസിലർമാർ പറഞ്ഞു. നായക്കൾ കൂട്ടമായി ചേർന്ന് ആക്രമിക്കുമ്പോൾ ഓടിരക്ഷപ്പെടാൻ പോലും കഴിയാത്ത അവസ്ഥയായി മാറി. നിയമത്തിന്റെ പേര് പറഞ്ഞ് നോക്കിനിൽക്കാൻ കഴിയാത്ത സാഹചര്യമാണ്. അടിയന്തരമായി നായകളെ പിടികൂടി ബ്രഹ്മപുരത്ത് എ.ബി.സി പദ്ധതി പ്രദേശത്തേക്ക് മാറ്റണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു. തെരുവ് നായകളുടെ ആക്രമണം വർദ്ധിച്ചിട്ടും കൊച്ചി കോർപ്പറേഷന്റെ ആനിമൽ ബർത്ത് കൺട്രോൾ ഫോർ ഡോഗ് പ്രവർത്തനരഹിതമായി കിടക്കുന്നത് ന്യായീകരിക്കാൻ കഴിയില്ല. പൂട്ടിക്കിടക്കുന്ന എ.ബി.സി അടിയന്തരമായി പ്രവർത്തനം ആരംഭിക്കണമെന്നും പ്രതിപക്ഷ നേതാവ് ആന്റണി കുരിത്തറയും പാർലിമെന്ററി പാർട്ടി സെക്രട്ടറി എം.ജി. അരിസ്റ്റോട്ടിലും ആവശ്യപ്പെട്ടു.