കൂത്താട്ടുകുളം: തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ 16-ാം തിയതി വെള്ളിയാഴ്ച രാവിലെ 8:30 മുതൽ എറണാകുളം ടൗൺഹാളിൽ നടത്തുന്ന തദ്ദേശ അദാലത്തിലേക്ക് പരാതികൾ adalath.lsgkerala.gov.in എന്ന വെബ്സൈറ്റ് വഴിയും അദാലത്ത് ദിവസം നേരിട്ടും സമർപ്പിക്കാവുന്നതാണെന്ന് കൂത്താട്ടുകുളം നഗരസഭ സെക്രട്ടറി അറിയിച്ചു. പരിഗണിക്കുന്ന വിഷയങ്ങൾ: 1. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിൽ യഥാവിധി അപേക്ഷ നൽകിയതും എന്നാൽ സമയപരിധിക്കകം സേവനം ലഭിക്കാത്തതുമായ പരാതികൾ. 2. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള പുതിയ പരാതികൾ/ നിർദ്ദേശങ്ങൾ.