അങ്കമാലി: ആഗസ്റ്റ് 15ന് അങ്കമാലി നഗരസഭയുടെ നേതൃത്വത്തിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന സ്വാതന്ത്ര്യ ദിന ഘോഷയാത്രയും ഇതര ആഘോഷ പരിപാടികളും വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ റദ്ദാക്കാൻ കൗൺസിൽ തീരുമാനിച്ചതായി നഗരസഭ ചെയർമാൻ മാത്യു തോമസ് അറിയിച്ചു. നഗരസഭാ പരിധിയിൽ വരുന്ന സർക്കാർ, വിദ്യാഭ്യാസ സ്ഥാപനങ്ങളുൾപ്പടെയുള്ള എല്ലാവിധ സ്ഥാപനങ്ങളെയും സംഘടനകളെയും പൊതുസമൂഹത്തെയും ഉൾപ്പെടുത്തി എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള ആഘോഷ പരിപാടികളാണ് ഈ വർഷം ഒഴിവാക്കിയിരിക്കുന്നത് .