pttm

കോലഞ്ചേരി: വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടിമറ്റം യൂണിറ്റ് നടത്തിയ വ്യാപാരി ദിനാചരണം പ്രസിഡന്റ് വി.വി. ഗോപാലൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ടി.പി. അസൈനാർ അദ്ധ്യക്ഷനായി. വയനാട് ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള ആദ്യ ഗഡു ഒരു ലക്ഷം രൂപ ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ്, ജനറൽ സെക്രട്ടറി എ.ജെ. റിയാസ് എന്നിവർക്ക് കൈമാറി. എൻ.പി. ബാജി, ടി.വി. ബാബുരാജ്, ഷിജു പൗലോസ്, വി.ജി. പ്രദീഷ് എന്നിവർ സംസാരിച്ചു.