വൈപ്പിൻ: ശ്രീനാരായണ ഗുരുദേവജയന്തി വിപുലമായി നടത്താൻ എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയനിലെ പോഷകസംഘടനാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. യൂണിയൻ ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ടി.ജി. വിജയൻ അദ്ധ്യക്ഷനായി. സെക്രട്ടറി ടി.ബി. ജോഷി, വൈസ് പ്രസിഡന്റ് കെ.വി. സുധീശൻ എന്നിവർ സംസാരിച്ചു. യൂണിയൻ കൗൺസിലർമാരായ കണ്ണദാസ് തടിക്കൽ, സി.കെ. ഗോപാലകൃഷ്ണൻ, വനിതാസംഘം കേന്ദ്ര സമിതി പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി, ഷീജ ഷെമുർ, പ്രീതി രതീഷ്, എം.ജി. രാമചന്ദ്രൻ ശാന്തി, സിനീഷ് ശാന്തി, കെ.കെ. രത്‌നൻ, അമരേഷ് മുരളി, ആദിത്യശങ്കർ, ടി.എൻ. നിഷിൽ എന്നിവർ പങ്കെടുത്തു. വയനാട് ദുരന്തത്തിന് ഇരയായവർക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാനും തീരുമാനിച്ചു.