തൃപ്പൂണിത്തുറ: പൂത്തോട്ട ക്ഷേത്രപ്രവേശന മെമ്മോറിയൽ ഹൈസ്‌കൂളിൽ ജൂനിയർ റെഡ്‌ക്രോസ് കേഡറ്റ്‌സ് വയനാട്ടിലെ ദുരിതബാധിതർക്കായി അവശ്യസാധനങ്ങൾ സമാഹരിച്ച് കാക്കനാട് ഐ.ആർ.സി.എസ് ഓഫീസിൽ ഏൽപ്പിച്ചു. ജൂനിയർ റെഡ്‌ക്രോസ് ചുമതലയുള്ള അദ്ധ്യാപികമാരായ സി.ആർ. രശ്മി, പി.എം. ലിഷ, എസ്.എൻ.ഡി.പി യോഗം പൂത്തോട്ട ശാഖാ വൈസ് പ്രസിഡന്റ് അനില, കെ.പി.എം ഹൈസ്‌കൂൾ സീനിയർ അസിസ്റ്റന്റ് എസ്. സ്വപ്ന എന്നിവർ നേതൃത്വം നൽകി.