kvves-

ആലുവ: ആലുവ മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ദേശീയ വ്യാപാരി ദിനാചാരണവും വയനാട് ദുരന്തബാധിതർക്ക് ഐക്യദാർഢ്യവും സംഘടിപ്പിച്ചു. അസോസിയേഷൻ വൈസ് പ്രസിഡന്റ് ലത്തീഫ് പുഴിത്തറ അദ്ധ്യക്ഷനായി. പ്രസിഡന്റ് ഇ.എം. നസീർ ബാബു വ്യാപാര ഭവന് മുന്നിൽ പതാക ഉയർത്തി. ജനറൽ സെക്രട്ടറി എ.ജെ. റിയാസ് വ്യാപാരിദിന സന്ദേശം നൽകി. വൈസ് പ്രസിഡന്റ് എം. പത്മനാഭൻ നായർ, സെക്രട്ടറി പി.എം. മൂസക്കുട്ടി, യൂത്ത് വിംഗ് പ്രസിഡന്റ് അജ്മൽ കാമ്പായി എന്നിവർ സംസാരിച്ചു.