പള്ളുരുത്തി: വനിതാ സംരഭകത്വ പരിപാടിയുടെ ഭാഗമായി സൈൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ കുമ്പളങ്ങിയിൽ വനിതകൾക്കായി ഇരുചക്രവാഹനങ്ങൾ വിതരണം ചെയ്തു. ബി. ജെ. പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൻ.എൽ. ജയിംസ് അദ്ധ്യക്ഷനായി. സൈൻ സൊസൈറ്റിയുടെ 32-ാം ഘട്ട ഇരുചക്രവാഹന വിതരണമാണിത്. സൈൻ സംസ്ഥാന കോഡിനേറ്റർ സുനിൽ കുമാർ കളമശ്ശേരി, ഫാ.സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ, കെ.ടി. ബിനീഷ് എന്നിവർ സംസാരിച്ചു. പി.യു.രാജേഷ് കുമാർ, എൻ.എസ് സുമേഷ് , വി.ഡി. ലിജിമോൻ, പങ്കജാക്ഷി, സി.എം. മിനി, മാനുവൽ ടിനി, സനൽകുമാർ, അജയ് ഘോഷ്, നീതു സന്തോഷ്, കലേഷ് എന്നിവർ നേതൃത്വം നൽകി.