kothamangalam

കോതമംഗലം: പിണ്ടിമന പഞ്ചായത്ത് ഭരണ സമിതിയുടെ ദുർഭരണത്തിനെതിരെ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം പി.പി. സജീവ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഇ.ടി. നടരാജൻ, മണ്ഡലം പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ മാങ്ങോട്, ഇ.കെ. അജിത്കുമാർ, അനിൽ ഞാളുമഠം, ഇ.എൻ. രാമചന്ദ്രൻ, പി.എസ്. രാജു, ഗ്രേസി ഷാജു, ഉണ്ണിക്കൃഷ്ണൻ അമ്പോലി, ടി.എസ്. സുനീഷ്, ടി.വി. ശിവൻ, ടി.ആർ. സാനു, പിണ്ടിമന പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് റെജി പുലരി, ജനറൽ സെക്രട്ടറി അഖിൽ രവി, കെ.കെ. റെജി. തുടങ്ങിയവർ സംസാരിച്ചു .