ചോറ്റാനിക്കര: എടയ്ക്കാട്ടുവയൽ പഞ്ചായത്ത് കുടുംബശ്രീ ജെൻഡർ റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ എഫ്.എൻ.എച്ച്.ഡബ്ല്യു പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ കർക്കടകം ക്യാമ്പയിൻ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജയകുമാർ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ നിഷിത സന്തോഷ് അദ്ധ്യക്ഷതവഹിച്ചു. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. ശ്രീദേവി കർക്കടകത്തിലെ ആരോഗ്യം എന്ന വിഷയത്തിൽ പരിശീലനം നൽകി. പത്തില പ്രദർശനവും മരുന്നുകഞ്ഞി വിതരണവും നടന്നു.