ചോറ്റാനിക്കര: വ്യാപാരിദിനത്തിൽ മുതിർന്ന വ്യാപാരികൾക്ക് ആദരവുമായി തിരുവാങ്കുളം മർച്ചന്റ്‌സ് അസോസിയേഷൻ യൂത്ത് വിംഗ്. യോഗം തൃപ്പൂണിത്തുറ മുനിസിപ്പൽ ചെയർപേഴ്സൺ രമ സന്തോഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാം തോമസ് പതാക ഉയർത്തി. യൂത്ത്‌വിംഗ് പ്രസിഡന്റ് സുഷിൽ കോത്താരിയുടെ നേതൃത്വത്തിൽ യൂത്ത്‌വിംഗ് തിരുവാങ്കുളം യൂണിറ്റിലെ മുതിർന്ന വ്യാപാരികളെ ആദരിച്ചു. മരുന്നുകളും നൽകി. സെക്രട്ടറി ബിനോയ്, കൗൺസിലർമാരായ സി.എ. ബെന്നി, കെ.വി. സാജു, രോഹിണി, എൽസി, വനിതാവിംഗ് പ്രസിഡന്റ് സീന സജീവ്, ട്രഷറർ സലീൽ കോത്താരി എന്നിവർ സംസാരിച്ചു.