ചോറ്റാനിക്കര: ആമ്പല്ലൂർ പഞ്ചായത്തിലെ തൃപ്പക്കുടം-ഒലിപ്പുറം റോഡ് കാൽ നടയാത്രക്കാർക്കും വാഹനങ്ങൾക്കും സഞ്ചരിക്കാൻ കഴിയാത്ത വിധം തകർന്നിട്ട് രണ്ടുവർഷത്തിലേറെയി. വിനോദസഞ്ചാരകേന്ദ്രമായ ഒലിപ്പുറത്തേക്ക് ആയിരകണക്കിന് ആളുകൾ വന്നു പോകുന്ന റോഡാണിത്. നാട്ടുകാർ പലതവണ പരാതിപ്പെട്ടിട്ടും അധികൃതർ മൗനം പാലിക്കുകയാണ്. റോഡിന്റെ ശോചനീയാവസ്ഥയിൽ ബി.ജെ.പി അമ്പല്ലൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. ചോറ്റാനിക്കര മണ്ഡലം പ്രസിഡന്റ് എൻ. എം. സുരേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.എസ്. പ്രദീപ് നേതൃത്വം നൽകിയ ഉപരോധസമരത്തിൽ മണ്ഡലം ഭാരവാഹികളായ വിജയൻ കീഴടത്ത്, ഇ.പി. രഘുനാഥ്, പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറി എൻ. എസ്. തുഷാർ, സെക്രട്ടറിമാരായ രജീഷ്, പ്രശാന്ത്, കെ.കെ. വിജയൻ, സിന്ധു ഗോപി, അജിത് കുമാർ, രാജൻ, അനിൽ പാലാകുന്നത്ത് തുടങ്ങിയവർ സംസാരിച്ചു.
20 കോടി രൂപ -എടക്കാട്ടുവയൽ പഞ്ചായത്തിലെ വിവിധ റോഡുകളുടെ നിർമ്മാണത്തിനായി 2020-2023 ൽ കേന്ദ്രസർക്കാർ അനുവദിച്ച തുക. ആമ്പല്ലൂർ പഞ്ചായത്തിലെ തൃപ്പക്കുടം- ഒലിപ്പുറം റോഡും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
രണ്ടര കിലോമീറ്റർ - തൃപ്പക്കുടം- ഒലിപ്പുറം റോഡ് ദൂരം
യാത്രാക്ലേശം പരിഹരിക്കുന്നതിനുള്ള നടപടികൾ പഞ്ചായത്ത് ഭരണ സമതി ഉടനടി സ്വീകരിക്കണം. അല്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി ബി.ജെ.പി മുന്നോട്ട്പോകും.
എൻ. എം. സുരേഷ്
ബി.ജെ.പി ചോറ്റാനിക്കര മണ്ഡലം പ്രസിഡന്റ്