ചോറ്റാനിക്കര: കോൺഗ്രസ് നേതാക്കളായ കെ.സി. പത്രോസ്, പി .കെ. ദിവാകരൻ, കെ .പി. ഗോപാലൻ, എം. .കെ. സൂര്യനാരായണൻ, കെ .എൻ. കൃഷ്ണൻകുട്ടി, എം .എ. ജോൺ എന്നിവരുടെ ഛായാചിത്രം ചോറ്റാനിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.പി.സി.സി സെക്രട്ടറി ഐ.കെ. രാജു അനാച്ഛാദനം ചെയ്തു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ.ആർ. ജയ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.സണ്ണി, ഡി. സി.സി ജനറൽ സെക്രട്ടറി റീസ് പുത്തൻവീട്ടിൽ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആർ.ഹരി, എ.ജെ. ജോർജ്, ജോൺസൺ തോമസ്, ബേസിൽ ജോർജ് ,ഇന്ദിര ധർമ്മരാജൻ, പുഷ്ക്കല ഷൺമുഖൻ, ആലീസ് ജോർജ് എന്നിവർ പ്രസംഗിച്ചു.