കൊച്ചി: വയനാടിന് സഹായമെത്തിക്കാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത്‌വിംഗ് ഹൈക്കോടതി ജംഗ്ഷനിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടുമുതൽ തുറക്കുന്ന സ്‌നേഹത്തിന്റെ കാപ്പിക്കടയുടെ ഉദ്ഘാടനം സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. ജേക്കബ് നിർവഹിക്കും. ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി എട്ടുവരെ പ്രവർത്തിക്കുന്ന കടയിലെ വരുമാനം ദുരിതാശ്വാസത്തിന് നൽകുമെന്ന് മണ്ഡലം പ്രസിഡന്റ് പ്രദീപ് ജോസ് പറഞ്ഞു.