മുളന്തുരുത്തി: വയനാട് ദുരന്തത്തിന് ഇരയായവർക്ക് സഹായമെത്തിക്കുവാനായി ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോസിയേഷൻ (സി.ഐ.റ്റി.യു) മുളന്തുരുത്തി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവകാരുണ്യയാത്ര നടത്തി. ചടങ്ങിൽ സി. പി.എം മുളന്തുരുത്തി ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ഡി. രമേശൻ യാത്ര ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എം.എൻ. കിഷോർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി. ബെന്നി, സി.ഐ.റ്റി.യു ഏരിയാ ജോയിന്റ് സെക്രട്ടറി പി.എൻ. പുരുഷോത്തമൻ, കെ. എ. ജോഷി, ലിജോ ജോർജ്, വി.കെ. വേണു, ശ്രുതി മനോജ് എന്നിവർ പങ്കെടുത്തു. മുപ്പതോളം ഓട്ടോറിക്ഷകൾ സവാരി നടത്തി ശേഖരിക്കുന്ന പണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്കും.