koth

കോതമംഗലം: കേരള ഗവ. നഴ്സസ് അസോസിയേഷൻ ഏരിയാ സമ്മേളനം കോതമംഗലം താലൂക്ക് ആശുപത്രി കോൺഫറൻസ് ഹാളിൽ സംസ്ഥാന കമ്മിറ്റി അംഗം സി.കെ. സീമ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് സാജിമോൾ എ.എം അദ്ധ്യക്ഷയായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.ഡി. ബീന, ബേസിൽ പി. എൽദോസ്, ജില്ലാ സെക്രട്ടറി സ്മിത ബേക്കർ, സബിത മൈതീൻ, കുസുമം, അജിത പീറ്റർ, സ്വപ്ന, വി.എസ്. ഷായിന എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി.എച്ച്. സമീന(പ്രസിഡന്റ് ), എ.എം. സാജിമോൾ (സെക്രട്ടറി), അജിത പീറ്റർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.