മരട്: മരട് നഗരസഭയുടെ 33,02,20,320 രൂപയുടെ പ്രോജക്ടുകൾക്ക് ഡി.പി.സിയിൽ അംഗീകാരം ലഭിച്ചു. മരട് നഗരസഭ മാത്രമാണ് ഡി.പി.സിയിൽ പദ്ധതി ഭേദഗതികൾക്ക് അംഗീകാരം നേടിയത്. 83496714 രൂപയുടെ പ്ലാൻ ഫണ്ടും 16929000 രൂപയുടെ മെയിന്റനൻസ് ഫണ്ടും 173978069 തനതു ഫണ്ടും അടക്കം ആകെ 33 കോടിയിൽ പരം രൂപയുടെ പദ്ധതികൾക്കാണ് പുനർനിർണയിച്ച അംഗീകാരം ലഭിച്ചത്.