മൂവാറ്റുപുഴ: വയനാടിന് കൈത്താങ്ങാകുവാൻ തന്റെ തൊടിയിലെ മൂവാണ്ടൻ മാവുവിറ്റ തുകയുമായി എം.എസ്. ഷാജി എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയൻ ആഫീസിലെത്തി . ടെൽക് കമ്പനിയിൽ നിന്ന് വിരമിച്ച കടാതി മൂലേക്കുടിയിൽ ഷാജി കഴിഞ്ഞ് 38 വർഷമായി കടാതി ശാഖാ സെക്രട്ടറി കൂടിയാണ്. മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുള്ള മൂവാണ്ടൻ മാവ് വിറ്റ പണം മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാനാണ് തീരുമാനം. ദുരിതാശ്വാസനിധിയിലേക്കുള്ള തന്റെ സംഭാവന എസ്.എൻ.ഡി.പി യോഗം വഴിയായിരിക്കണമെന്ന് ഷാജിക്ക് നിർബന്ധമായിരുന്നു. യൂണിയൻ പ്രസിഡന്റ് വി.കെ നാരായണൻ തുക ഏറ്റുവാങ്ങി. മൂവാറ്റുപുഴ ശ്രീകുമാരഭജന ദേവസ്വം ക്ഷേത്രമുറ്റത്ത് നടന്ന ചടങ്ങിൽ യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാറും പങ്കെടുത്തു.