kothamangalam

കോതമംഗലം: തട്ടേക്കാട് - കുട്ടമ്പുഴ റോഡിൽ തട്ടേക്കാടിന് സമീപം കാട്ടാനയുടെ ആക്രമണത്തിൽ സ്‌കൂട്ടർ യാത്രക്കാരന് പരിക്കേറ്റു. കോതമംഗലം കുട്ടമ്പുഴ റോഡിൽ ഇന്നലെ രാവിലെയാണ് സംഭവം. തട്ടേക്കാട് നിന്ന് പുന്നേക്കാട് റോഡിൽ രാവിലെ സ്‌കൂട്ടറിൽ കോതമംഗലത്തേക്ക് വരികയായിരുന്ന കുട്ടമ്പുഴ സ്വദേശി കപ്പിലാംമൂട്ടിൽ സജിക്കാണ്(56) പരിക്കേറ്റത്. വയറിന് സാരമായി പരിക്കേറ്റ സജിയെ കോതമംഗലം ധർമ്മഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കാവശ്യമായ സഹായം നൽകുമെന്ന് ആന്റണി ജോൺ എം.എൽ.എ പറഞ്ഞു.