കൊച്ചി: പ്രധാന തുറമുഖ തൊഴിലാളി ഫെഡറേഷനുകളുടെ ദേശീയ ഏകോപന സമിതി 28 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്. തൂത്തുക്കുടി വി.ഒ.സി പോർട്ടിൽ ചേർന്ന ദേശീയ ഏകോപനസമിതി യോഗത്തിലാണ് തീരുമാനം. പെൻഷൻ ഉൾപ്പടെയുള്ള ശമ്പള പരിഷ്കരണം ഉടൻ കരാറിലെത്തണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്.

2021 ഡിസംബർ 31ന് നിലവിലുള്ള സെറ്റിൽമെന്റിന്റെ കാലാവധി കഴിഞ്ഞിരുന്നു. ഇതിന്റെ ഫലമായി പെൻഷനറി ആനുകൂല്യങ്ങൾ ഉൾപ്പടെ ഫെഡറേഷന്റെ ആവശ്യങ്ങൾ ചർച്ചചെയ്യുന്നതിനായി ഷിപ്പിംഗ് മന്ത്രാലയം ഉഭയകക്ഷി വേതന പരിഷ്കരണ കമ്മിറ്റി രൂപീകരിച്ചെങ്കിലും 31 മാസം പിന്നിട്ടിട്ടും കമ്മിറ്റിക്ക് പ്രധാനപ്പെട്ട തീരുമാനത്തിലൊന്നും എത്തിച്ചേരാൻ സാധിച്ചില്ല. ജീവനക്കാരുടെ ആവശ്യങ്ങൾ പരിഗണിച്ച് തുറമുഖങ്ങളിലെ സമരം ഒഴിവാക്കണമെന്ന് മന്ത്രാലയത്തോടും പ്രസിഡന്റ് പി.എം. മുഹമ്മദ് ഹനീഫ് അഭ്യർത്ഥിച്ചു.