കൂത്താട്ടുകുളം: അനധികൃത പാറമടകൾക്ക് ലൈസൻസ് നല്കുന്നതിനെതിരെ തിരുമാറാടി ഗ്രാമപഞ്ചായത്തിലേക്ക് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. എ.ഐ.സി.സി അംഗം ജയ്സൺ ജോസഫ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ജോൺസൺ കെ. വർഗീസ് അദ്ധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി ആശ സനിൽ മുഖ്യപ്രഭാഷണം നടത്തി. സാജു മടക്കാലിൽ, സാജു കുറ്റിച്ചിറ, ബിനോയ് കള്ളാട്ടുകുഴി, സിബി ജോസഫ്, ടി.പി.ജോൺ, അനിൽ മാറമല, സിജോ നമ്പേലിൽ,
തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ സമരത്തിൽ കോൺഗ്രസ് അംഗങ്ങളും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.