bank

മൂവാറ്റുപുഴ: ആരക്കുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി ജോർജ് തോമസ് ചേറ്റൂർ തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പിൽ ജനാധിപത്യ കേരളാ കോൺഗ്രസ് നേതൃത്വം നൽകിയ സഹകരണ മുന്നണി എല്ലാ സീറ്റിലും വിജയിച്ചു. ജനാധിപത്യ കേരള കോൺഗ്രസ് -5, സി.പി.എം-4, സി.പി.ഐ - 1, കെ.സി (എം) - 1 എന്നിങ്ങനെയാണ് കക്ഷി നില. ജോസ്‌മോൻ ഓണാട്ട്, റോയി വള്ളമറ്റം, ജിനിൽ മാത്യു കച്ചിറ, റാണി ജയ്‌സൺ, അനൂപ് ശങ്കർ, ബെന്നി വർഗീസ്, ഹരിശ്രീ ശ്രീക്കുട്ടൻ, മിഥുൻ രാമകൃഷ്ണൻ, പി.കെ. ബാലകൃഷ്ണൻ, അഡ്വ. ചിന്നമ്മ ഷൈൻ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.