kmcc

കൊച്ചി: കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സ് സംഘടനാംഗങ്ങളായ വ്യാപാരികളുടെയും വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാരുടെയും കുട്ടികൾക്ക് നൽകുന്ന വിദ്യാഭ്യാസ അവാർഡുകൾ ഇന്ന് വിതരണം ചെയ്യും.വൈകിട്ട് നാലിന് എറണാകുളം വൈ.എം.സി.എ ഹാളിൽ നടക്കുന്ന ചടങ്ങ് കൊച്ചിൻ പോർട്ട് അതോറിട്ടി ചെയർപേഴ്‌സൺ ബി. കാശി വിശ്വനാഥൻ ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എം.പി അവാർഡുകൾ വിതരണം ചെയ്യും. കരിയർ ഗുരു ഡോ. പി. ആർ. വെങ്കിട്ടരാമൻ അവാർഡ് ജേതാക്കൾക്ക് മോട്ടിവേഷൻ ക്ലാസെടുക്കും. മുൻ മേയർ സൗമിനി ജെയിൻ, കൗൺസിലർ മനു ജേക്കബ്, സംഘടനാ പ്രസിഡന്റ് പി. നിസാർ, ജനറൽസെക്രട്ടറി വി. ഇ. അൻവർ തുടങ്ങിയവർ സംസാരിക്കും.