sib

കൊച്ചി: ഇന്ത്യയുടെ കയറ്റുമതി, ഇറക്കുമതി സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി വിദേശ വിപണികളിൽ വ്യാപാരം മെച്ചപ്പെടുത്താനായി സൗത്ത് ഇന്ത്യൻ ബാങ്ക് സംഘടിപ്പിച്ച എസ്‌.ഐ.ബി എക്‌സിം കണക്ട് ശ്രദ്ധേയമായി. കൊച്ചിയിൽ നടന്ന ശില്പശാല സൗത്ത് ഇന്ത്യൻ ബാങ്ക് എംഡിയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ പി. ആർ. ശേഷാദ്രി ഉദ്ഘാടനം ചെയ്തു. കയറ്റുമതി രംഗത്ത് പ്രവർത്തിക്കുന്നവർക്കായി ഇന്ത്യയുടെ വിദേശ വ്യാപാര നയത്തെ കുറിച്ച് ഫോറിൻ ട്രേഡ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ എൻ. എ. ഹസ്സൻ ഉസൈദ് സംസാരിച്ചു . സൗത്ത് ഇന്ത്യൻ ബാങ്ക് സീനിയർ ജനറൽ മാനേജരും ബ്രാഞ്ച് ബാങ്കിംഗ് ഹെഡുമായ എസ്. എസ് ബിജി , ജനറൽ മാനേജരും ട്രഷറി മേധാവിയുമായ എ.എൻ വിനോദ് എന്നിവർ സംസാരിച്ചു.