ആലുവ: യൂത്ത് കോൺഗ്രസ് എടത്തല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജന്മദിനാഘോഷവും ക്വിറ്റ് ഇന്ത്യദിന സംഗമവും സംസ്ഥാന ജനറൽ സെക്രട്ടറി ലിന്റോ പി. ആന്റു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എം. സക്കീർ അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.എ. മാഹിൻ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് എടത്തല സെൻട്രൽ മണ്ഡലം പ്രസിഡന്റ് സി.എം. അഷറഫ്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എം.എ.എം. മുനീർ, എം.എ. ഹാരിസ്, സിദ്ധീഖ് മീന്ത്രക്കൽ, സിറാജ് ചേനക്കര, എം.പി. കുഞ്ഞുമുഹമ്മദ്, നിസാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.