പറവൂർ: ശ്രീനാരായണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ സംഘടിപ്പിച്ച കലാസാഹിത്യ മത്സരങ്ങളുടെ യൂണിയൻതല മത്സരങ്ങൾ ഇന്നും നാളെയുമായി നടക്കും. ഏഴ് മേഖലകളിൽ നടന്ന മത്സരങ്ങളിൽ വിജയിച്ചവരാണ് യൂണിയൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നത്. മൂന്ന് വേദികളിൽ ഏഴ് ഇനങ്ങളിലായി 246 പേർ പങ്കെടുക്കും.