snims-chalakka

പറവൂർ: ചാലാക്ക ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസും വനിതാ ശിശുവികസന വകുപ്പും ഐ.സി.ഡി.എസ് പറക്കടവ് പോഷൻ അഭിയാനും സംയുക്തമായി ലോക മുലയൂട്ടൽ വാരാചരണം നടത്തി. ശിശുവികസന ഓഫീസർ ഗീതാഞ്ജലി ഉദ്ഘാടനം ചെയ്തു. ഡോ. റിയ റെജി ക്ളാസെടുത്തു. ആറ് പഞ്ചായത്തുകളിൽ നിന്നായി 167 അംഗനവാടി ജീവനക്കാർ പങ്കെടുത്തു. മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി അമ്മമാർക്കും ശിശുക്കൾക്കും മുലയൂട്ടലിന്റെ ഗുണങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ പ്രായോഗിക ഉപദേശങ്ങളും പുതിയ കണ്ടെത്തലുകളും കേന്ദ്രീകരിച്ചായിരുന്നു ക്ലാസുകൾ. ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ സൗമ്യ പോൾസൺ, അഞ്ജു ജോസ്, ഹരിത സുരേഷ്, കെ.എം. അവ്വാക്കുട്ടി, എം. സെലീന, ഡോ. ഹരിപ്രിയ, ഡോ. ശിഖ, മാർക്കറ്റിംഗ് വിഭാഗം അസിസ്റ്റന്റ് മാനേജർ നിതീഷ് ബാബു എന്നിവർ സംസാരിച്ചു.