race

തോപ്പുംപടി: കൊച്ചിയിൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 42-ാമത് കിൻസ് ക്രോസ് കൺട്രി റേസ് 15 രാവിലെ ഏഴിന് ആരംഭിക്കും. ഇടക്കൊച്ചി പാലം മുതൽ ബി.ഒ.ടി പാലം വരെ ഏഴ് കിലോമീറ്ററാണ് ഓട്ടമത്സരത്തിന്റെ ദൈർഘ്യം. സംഘടനയുടെ സ്ഥാപകനായിരുന്ന മോൺ. ജോസഫ് കളപ്പുരക്കലിന്റെ സ്മരണാർത്ഥമാണ് ഓട്ടമത്സരം സംഘടിപ്പിക്കുന്നത്. വിവിധ പ്രായത്തിലുള്ള 250 ഓളം അത്ലറ്റുകൾ പങ്കെടുക്കും. പങ്കെടുക്കുന്നവർ രാവിലെ 6.30 നകം സ്റ്റാർട്ടിംഗ് പോയിന്റിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികളായ ജോസഫ് ജോൺ ചാണയിൽ, കണ്ണൻ നോയൽ, പി. എക്സ്. അലക്സ്‌, ജോൺസൻ മാടവന, ജോസി പൂപ്പന എന്നിവർ അറിയിച്ചു.