പള്ളുരുത്തി: സവാക് (സ്റ്റേജ് ആർട്ടിസ്റ്റ്സ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷൻ ഒഫ് കേരള) കൊച്ചി മേഖല മൂന്നാം വാർഷികസമ്മേളനവും, കലാമേളയും 11ന് നടക്കും. വൈകിട്ട് 3 മുതൽ രാത്രി 9 വരെ ഇ.കെ സ്ക്വയറിലാണ് പരിപാടി. കെ.എം. ധർമ്മൻ ഉദ്ഘാടനം ചെയ്യും. തൃപ്പൂണിത്തുറ കൃഷ്ണദാസ് ദീപം തെളിക്കും. കലാകാരന്മാരെ ആദരിക്കൽ, കഥാപ്രസംഗം, നാടകം, തിരുവാതിര, സംഗീതസദസ്, ഗാനമേള എന്നിവ നടത്തുമെന്ന് ഭാരവാഹികളായ കാഥികൻ ഇടക്കൊച്ചി സലിംകുമാർ, പീറ്റർ ജോസ്, സുപ്രി അറക്കൽ, ഒ.കെ. പ്രകാശൻ എന്നിവർ അറിയിച്ചു.