കോലഞ്ചേരി: സ്ഥാപകദിനത്തോട് അനുബന്ധിച്ച് മഴുവന്നൂർ മണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് ദിനാചരണം നടത്തി. കോൺഗ്രസ് പട്ടിമറ്റം ബ്ളോക്ക് വൈസ് പ്രസിഡന്റ് അരുൺ വാസു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റെജിൻ രവി അദ്ധ്യക്ഷനായി. അഡ്വ. ബേസിൽ തങ്കച്ചൻ, ബിനിൽ മ്യാലിൽപുത്തൻപുരയിൽ, സീബ വർഗീസ്, റിസൺ സ്കറിയ, അതുൽ ജോയ് തോമസ് എന്നിവർ സംസാരിച്ചു.