കോലഞ്ചേരി: വടയമ്പാടി പൊതുശ്മശാനത്തിന് സമീപമുള്ള സ്ഥലത്ത് മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ശ്മശാനത്തിന്റെ പ്രവർത്തനം താത്കാലികമായി നിറുത്തി. നാട്ടുകാരുടെ പരാതിയിൽ പഞ്ചായത്ത് അധികൃതരും പൊലീസും പരിശോധന പൂർത്തിയാക്കി. സംഭവം സംബന്ധിച്ച് വിശദമായി അന്വേഷണം നടത്തും. അതിനുശേഷമേ തുടർ പ്രവർത്തനങ്ങൾ ഉണ്ടാകൂ എന്ന് പ്രസിഡന്റ് അറിയിച്ചു.