പുക്കാട്ടുപാടി: വള്ളത്തോൾ സ്മാരക വായനശാല സംഘടിപ്പിക്കുന്ന 17-ാമത് സ്‌കൂൾ കലോത്സവം ഇന്നുച്ചയ്ക്ക് 1.30ന് പി. വത്സല സ്മാരകവേദിയിൽ എഴുത്തുകാരി സിന്ധു ഉല്ലാസ് ഉദ്ഘാടനം ചെയ്യും. എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ പെൻസിൽ ഡ്രോയിംഗ്, കഥാരചന, കവിതാരചന, ഉപന്യാസരചന മത്സരങ്ങൾ നടക്കും. നാളെ (ഞായർ) ഉച്ചയ്ക്ക് 1.30ന് കവി എൻ.കെ ദേശം സ്മാരക വേദിയിൽ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി ക്വിസ് മത്സരങ്ങൾ അരങ്ങേറും. മാദ്ധ്യമപ്രവർത്തകൻ സെബിൻ പൗലോസ് ഉദ്ഘാടനം ചെയ്യും.

15ന് രാവിലെ ദേശീയപതാക ഉയർത്തലിനുശേഷം ആർട്ടിസ്റ്റ് പി.കെ സുരേന്ദ്രൻ സ്മാരക വേദിയിൽ കലോത്സവം 2024 ചലച്ചിത്ര സംവിധായകൻ ശ്യാംധർ ഉദ്ഘാടനം ചെയ്യും. മൂന്നു വേദികളിൽ മത്സരങ്ങൾ അരങ്ങേറും.