വൈപ്പിൻ: മൊബൈൽ മോഷണത്തിന് പ്രതി പിടിയിലായി. പറവൂർ മന്നം ചന്തപ്പാടം പനച്ചിക്കൽ വീട്ടിൽ നൗഷാദ് (ഇട്ടി നൗഷാദ്, 38) ആണ് ഞാറക്കൽ പൊലീസിന്റെ പിടിയിലായത്. ഞാറക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള എ.ടി.എച്ച് ബാറിലെ സ്റ്റാഫിന്റെ മൊബൈലാണ് മോഷ്ടിച്ചത്. നായരമ്പലം ഭാഗത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. പിടിച്ചുപറി, അടിപിടി, കഞ്ചാവ്, മോഷണം എന്നിങ്ങനെ നിരവധി കേസുകളിലെ പ്രതിയാണ്. റിമാൻഡ് ചെയ്തു.