shabin-kumar

വൈപ്പിൻ: വധശ്രമക്കേസിൽ കുഴുപ്പിള്ളി പള്ളത്താംകുളങ്ങര പടിഞ്ഞാറ് മഠത്തിൽ വീട്ടിൽ ഷാബിൻ കുമാറിനെ (25) ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. എളങ്കുന്നപ്പുഴ വളപ്പ് ഭാഗത്ത് യുവാക്കളെ കുത്തിപ്പേൽപ്പിച്ച് ഒളിവിലായിരുന്നു പ്രതി.

മുനമ്പം ഡിവൈ.എസ്.പി എസ് .ജയകൃഷ്ണന്റെ നിർദ്ദേശാനുസരണം ഇൻസ്‌പെക്ടർ സുനിൽ തോമസ്, സബ് ഇൻസ്‌പെക്ടർമാരായ വിജയകുമാർ, അഖിൽ, കെ.കെ.ദേവരാജ്, കെ.ജി. പ്രിജൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.