കൊച്ചി: റോട്ടറി തൃപ്പൂണിത്തുറ റോയലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രാജകീയം, ദക്ഷിണ പരിപാടികൾ സെപ്തംബർ ആറിന് കലൂർ ഐ.എം.എ ഹാളിൽ നടക്കും. പരിപാടികളുടെ ഭാഗമായുള്ള ടീസർ എറണാകുളം അസി. കമ്മിഷണർ പി. രാജ്കുമാർ ഇന്നലെ പുറത്തിറക്കി. രാജകീയത്തിന്റെ അഞ്ചാംപതിപ്പിൽ ഗായകരത്നം കെ.ജെ. ചക്രപാണി അവതരിപ്പിക്കുന്ന സിനിമയും കർണാടക സംഗീതവും എന്ന പരിപാടി അരങ്ങേറും. ചടങ്ങിൽ ദക്ഷിണയുടെ ഭാഗമായി സാമൂഹ്യസേവനമികവിന് വർമ്മ ഹോംസ് ഉടമ അനിൽവർമ്മയെ ആദരിക്കും.
ടീസർ പുറത്തിറക്കുന്ന ചടങ്ങിൽ റോട്ടറി തൃപ്പൂണിത്തുറ റോട്ടറി ക്ളബ് പ്രസിഡന്റ് രാജേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഗവർണർ വിനോദ് മേനോൻ, ജി.ജി.ആർ അഡ്വ. രാമകൃഷ്ണൻ പോറ്റി, സെക്രട്ടറി നിഷിൽ നായർ, മുൻ പ്രസിഡന്റ് സുരേഷ് വർമ്മ, ഡോ. അജിത്കുമാർ എന്നിവർ പങ്കെടുത്തു.