കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കൈത്താങ്ങായി എറണാകുളം ജനറൽ ആശുപത്രിയിലെ ജീവനക്കാരുടെ കൂട്ടായ്മയും. ആശുപത്രിയിലെ ജീവനക്കാർ മുതൽ ഡോക്ടർമാർ വരെ ഒത്തൊരുമിച്ച് പിരിച്ചെടുത്ത 1,11,111രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനായി ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിന് ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിർഷാ കൈമാറി.