കൊച്ചി: യുവനടിയെ യൂട്യൂബിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ യൂട്യൂബർ സൂരജ് പാലാക്കാരൻ അറസ്റ്റിലായി. പാലാരിവട്ടം പൊലീസാണ് സൂരജിനെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനും ഐ.ടി വകുപ്പ് പ്രകാരവുമാണ് കേസെടുത്തത്. നേരത്തെ ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ച കേസിൽ സൂരജിനെ എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് സ്റ്റേഷനിലെത്തി കീഴടങ്ങുകയും പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങുകയുമായിരുന്നു.സ്ത്രീത്വത്തെ അപമാനിക്കൽ, പട്ടികജാതിപട്ടിക വർഗ അതിക്രമം തടയൽ തുടങ്ങിയ നിയമങ്ങൾ പ്രകാരമായിരുന്നു അന്ന് സൂരജിനെതിരെ കേസെടുത്ത്. അന്ന് ഒളിവിൽ പോയ യൂട്യൂബർ പിന്നീട് കീഴടങ്ങുകയായിരുന്നു.