nirmala

മൂവാറ്റുപുഴ: നിർമല കോളേജിന്റെ (ഓട്ടോണോമസ്) ഇന്റ്യൂഷൻ ഇന്നോവേഷൻ കൗൺസിലിന്റെയും ( ഐ ഐ സി) നവകേരള മിഷന്റെയും ശുചിത്വ മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ അഖിലേന്ത്യാ തലത്തിൽ നടത്തപ്പെടുന്ന ഹാക്ക് ദി വെയ്സ്റ്റ് ഐഡിയ ഹാക്കത്തോണിന്റെ ലോഗോയുടെയും ബ്രോഷറിന്റെയും പ്രകാശനം നടന്നു. നിർമല കോളേജ് എം.സി.എ ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. മാലിന്യ സംസ്‌കരണത്തിൽ നിന്ന് സാമ്പത്തിക സ്രോതസ് കണ്ടെത്തുന്നതിലൂടെ സ്റ്റാർട്ടപ്പുകൾക്ക് തുടക്കമിടാൻ യുവാക്കളിൽ നിന്ന് വേറിട്ട ആശയങ്ങൾ സ്വീകരിക്കുന്ന അഖിലേന്ത്യ തലത്തിൽ നടത്തപ്പെടുന്ന മത്സരമാണ് ഐഡിയ ഹാക്കത്തോൺ. ജില്ലാ കളക്ടർ എൻ. എസ് .കെ ഉമേഷ് മത്സരത്തിന്റെ ലോഗോ പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ കോളേജ് മാനേജർ മോൺ. ഡോ. പയസ് മലേക്കണ്ടത്തിൽ അദ്ധ്യക്ഷനായി. വിജയികൾക്ക് ഒന്നര ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ സെപ്റ്റംബർ 10 വരെ വിദ്യാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാനാകും.