കൊച്ചി: ബംഗ്ളാദേശിലെ ന്യൂനപക്ഷ ഹിന്ദു, ക്രൈസ്തവ വിഭാഗങ്ങൾ കൊടിയപീഡനത്തിന് ഇരയാവുന്നത് കണ്ടില്ലെന്ന് നടിച്ച് വഖഫ് നിയമത്തിൽ പ്രതിഷേധിക്കുന്ന രാജ്യത്തെ പ്രതിപക്ഷ കക്ഷികളുടെ ഇരട്ടത്താപ്പ് തിരിച്ചറിയണമെന്ന് ബി.ജെ.പി ദേശീയ നിർവ്വാഹക സമിതിയംഗം കുമ്മനം രാജശേഖരൻ പറഞ്ഞു. ബി.ജെ.പി ഒ.ബി.സി മോർച്ച വിശാല ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനെതിരെ ഒരക്ഷരം ഉരിയാടാൻ കോൺഗ്രസ്സ് - കമ്മ്യൂണിസ്റ്റ് നേതാക്കൾ തയ്യാറല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോർച്ച ജില്ലാ പ്രസിഡന്റ് കെ.കെ. വേലായുധൻ അധ്യക്ഷത വഹിച്ചു. അഡ്വ. നാരായണൻ നമ്പൂതിരി. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, എസ്. സജി. വി.കെ. ഭസിത്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.