1

പള്ളുരുത്തി: എസ്.ഡി.പി.വൈ ബോയ്സ് സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പത്ര നിർമ്മാണത്തിൽ പരിശീലനം നൽകി. പുത്തൻതോട് സ്കൂളിലെ മലയാള അദ്ധ്യാപകനും ഐ.ടി സ്കൂൾ മുൻ മാസ്റ്റർ ട്രെയിനറുമായ പ്രകാശ് പ്രഭുവാണ് പരിശീലനം നൽകിയത്. പരിശീലനം ലഭിച്ച കുട്ടികളിൽ നിന്ന് എഡിറ്റോറിയൽ ബോർഡ് രൂപീകരിച്ച് അദ്ധ്യയന വർഷം ഓരോ ടേമിലും ഒരു പത്രം തയാറാക്കി പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രധാനാദ്ധ്യാപിക എസ്. ആർ. ശ്രീദേവി, ലിറ്റിൽ കൈറ്റ്സ് കോ-ഓർഡിനേറ്റർ ഒ.ആർ. ബീന, എസ്.ഐ. ടി.സി എസ്.ജി. ദീപ, എം.കെ. നിഷ , കെ.പി. പ്രിയ, വി. എസ്. രജിത , ടി.എൻ. ഷീജ എന്നിവർ നേതൃത്വം നൽകി.