ksrtc

കൊച്ചി: അന്യ സംസ്ഥാനത്തുള്ള മലയാളികൾക്ക് ഓണം ആഘോഷിക്കാൻ സ്പെഷ്യൽ സർവീസ് ഒരുക്കി കെ.എസ്.ആർ.ടി.സി. ഓണത്തിന് നാട്ടിലെത്തുന്നതിനും തിരിച്ചു പോകുന്നതിനുമായി ഓൺലൈൻ ടിക്കറ്റ് വില്പനയും ആരംഭിച്ചു. സെപ്തംബർ 23 വരെയാണ് അധിക സർവീസുകൾ. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബംഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിൽ നിന്നും നിലവിലുള്ള 90 ബസുകൾക്ക് പുറമെ ആദ്യഘട്ടമായി ഓരോ ദിവസവും 58 അധിക ബസുകൾ സർവ്വീസ് നടത്തും. www.onlineksrtcswift.com എന്ന വെബ്സൈറ്റ് വഴിയും ENTE KSRTC NEO ORPS എന്ന മൊബൈൽ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.

യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് സീറ്റുകൾ ബുക്ക് ചെയ്യുന്നതിനനുസരിച്ച് കൂടുതൽ ബസുകൾ ഘട്ടം ഘട്ടമായി ക്രമീകരിക്കും. ഡിമാൻഡ് അനുസരിച്ച് അധിക ബസുകൾ ക്രമീകരിക്കുമ്പോൾ തിരക്കേറിയ റൂട്ടുകൾക്ക് പ്രത്യേക പ്രാധാന്യം നൽകി ആവശ്യാനുസരണം അഡീഷണൽ സർവീസുകളുമുണ്ടായിരിക്കും. കൂടാതെ നിലവിൽ ഓപ്പറേറ്റ് ചെയ്ത് വരുന്ന ഷെഡ്യൂൾഡ് സ്‌കാനിയ, വോൾവോ, സ്വിഫ്റ്റ് എ.സി, നോൺ എ.സി, ഡിലക്‌സ് ബസുകൾ കൃത്യമായി സർവീസ് നടത്താനും നടപടി സ്വീകരിച്ചിട്ടുണ്ട്.

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എറണാകുളത്തേക്കുള്ള സർവീസുകൾ

ബംഗളൂരു -എറണാകുളം (സൂപ്പർ ഡീലക്സ്) വൈകിട്ട് 5.30ന്

ബംഗളൂരു -എറണാകുളം (സൂപ്പർ ഡീലക്സ്) വൈകിട്ട് 6.30ന്

ബംഗളൂരു -എറണാകുളം (സൂപ്പർ ഡീലക്സ്) വൈകിട്ട് 7.30ന്

ബംഗളൂരു -എറണാകുളം (സൂപ്പർ ഡീലക്സ്) വൈകിട്ട് 7.45ന്

ബംഗളൂരു -എറണാകുളം (സൂപ്പർ ഡീലക്സ്) വൈകിട്ട് 8.30ന്
ചെന്നൈ – എറണാകുളം (സൂപ്പർ ഡീലക്സ്) വൈകിട്ട് 7.30ന്

എറണാകുളത്ത് നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കുള്ള സർവീസുകൾ
എറണാകുളം- ബാംഗളൂരു (സൂപ്പർ ഡീലക്സ്) വൈകിട്ട് 5.30ന്
എറണാകുളം- ബാംഗ്ലൂർ (സൂപ്പർ ഡീലക്സ്) വൈകിട്ട് 6.30ന്
എറണാകുളം- ബംഗളൂരു (സൂപ്പർ ഡീലക്സ്) വൈകിട്ട് ഏഴിന്
എറണാകുളം- ബാംഗൂരു (സൂപ്പർ ഡീലക്സ്) വൈകിട്ട് 7.30ന്
എറണാകുളം- ബംഗളൂരു (സൂപ്പർ ഡീലക്സ്) വൈകിട്ട് 8.15ന്
കോട്ടയം-ബാംഗ്ലൂർ (സൂപ്പർ ഡീലക്സ്) വൈകിട്ട് 6.10
കോട്ടയം- ബാംഗ്ലൂർ (സൂപ്പർ ഡീലക്സ്) വൈകിട്ട് 6.10
എറണാകുളം – ചെന്നൈ (സൂപ്പർ ഡീലക്സ്) വൈകിട്ട് 7.30ന്