കൊച്ചി: സ്വകാര്യനിക്ഷേപകർക്ക് കേന്ദ്രസർക്കാരിന്റെ സാമ്പത്തികനയങ്ങളിലെ വിശ്വാസം വീണ്ടെടുക്കാൻ കഴിയുന്ന നടപടികൾ വേണമെന്ന് വേൾഡ് ട്രേഡ് സെന്റർ കൊച്ചി സംഘടിപ്പിച്ച ചർച്ച നിർദ്ദേശിച്ചു. സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് ചെയർമാൻ ഡോ. ഡി. ധൻരാജ്, സൗത്ത് ഇന്ത്യൻ ബാങ്ക് സി.ഇ.ഒയും എം.ഡിയുമായ പി.ആർ ശേഷാദ്രി, നാസ്കോം പബ്ലിക് പോളിസി മേധാവി ആശിഷ് അഗർവാൾ, ക്യാപ്പിറ്റയറി സഹസ്ഥാപകൻ ശ്രീജിത് കുനിയിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. വേൾഡ് ട്രേഡ് സെന്റർ പ്രസിഡന്റ് ഋഷികേശ് നായർ സ്വാഗതവും ഇൻഫോപാർക്ക് സീനിയർ എക്സിക്യൂട്ടീവ് ശ്വേത പ്രമോദ് നന്ദിയും പറഞ്ഞു.