bangladesh

കൊച്ചി: ബംഗ്ളാദേശിലെ പീഡിതർക്കായി ഐക്യദാർഡ്യം പ്രകടിപ്പിച്ച് എറണാകുളം രാജേന്ദ്ര മൈതാനിയിലെ ഗാന്ധി സ്‌ക്വയറിൽ പ്രാർത്ഥനാ യോഗം സംഘടിപ്പിച്ചു. യോഗം പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധിയുടെ അഹിംസാ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ലോക രാഷ്ട്രങ്ങൾ സമാധാനം പുന:സ്ഥാപിക്കണമെന്ന് പ്രൊഫ. എം.കെ. സാനു പറഞ്ഞു.

ചടങ്ങിൽ സ്വാമി ശിവസ്വരൂപാനന്ദ, ഫാ. അനിൽ ഫിലിപ്പ്, പി. രാമചന്ദ്രൻ, സി.ജി. രാജഗോപാൽ, വി. സുന്ദർ റാവു, എം. ശ്രീവല്ലഭൻ നായർ, മനോജ് ബി. നായർ, കെ. രാജഗോപാൽ, കെ. ശ്രീകുമാർ, പി.എസ്.ആർ. റാവു എന്നിവർ സംസാരിച്ചു.