കൊച്ചി: കേന്ദ്ര ബഡ്ജറ്റിൽ കാർഷിക മേഖലക്ക് നൽകിയ പ്രാധാന്യത്തെ കർഷക മോർച്ച ജില്ലാ നേതൃയോഗം സ്വാഗതം ചെയ്തു. ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ. നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. 'ഹർ ഘർ തിരംഗ്' പദ്ധതിയുടെ ഭാഗമായി 13 മുതൽ 15 വരെ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തും. 'അമ്മക്കൊരു മരം' പദ്ധതിയുടെ ഭാഗമായി 15ന് വ്യാപകമായി വൃക്ഷത്തൈകൾ നടും. ചിങ്ങം ഒന്നിന് എല്ലാ മണ്ഡലങ്ങളിലും വിവിധ മേഖലയിലുള്ള കർഷകരെ ആദരിക്കും. കർഷക മോർച്ച ജില്ലാ പ്രസിഡന്റ് മനോജ് ഇഞ്ചൂർ അദ്ധ്യക്ഷനായി. അഡ്വ. കെ.എസ്. ഷൈജു, വി.കെ. ഭസിത്കുമാർ, ആർ. സജികുമാർ, കെ.ആർ. വേണുഗോപാൽ, സി.എം. ബിജു എന്നിവർ സംസാരിച്ചു.