job

കൊച്ചി: മൂവാറ്റുപുഴ ടൗൺ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച് മോഡൽ കരിയർ സെന്റർ സ്വകാര്യ സ്ഥാപനങ്ങളിലെ 330 ഒഴിവുകളിലേക്ക് അഭിമുഖം സംഘടിപ്പിക്കുന്നു. 14ന് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന അഭിമുഖത്തിൽ പത്താം ക്ലാസ്, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഗാർമെന്റ്‌സ് കമ്പനിയിലേക്ക് ടെയ്‌ലർ, കട്ടർ എന്നീ ഒഴിവുകളിലേക്കും ഉദ്യോഗാർത്ഥികളെ തേടുന്നുണ്ട്. മേൽ പറഞ്ഞ മേഖലയിൽ 6 മാസം മുതൽ രണ്ടുവർഷം വരെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. താത്പര്യമുള്ളവർ 14ന് ബയോഡാറ്റ സഹിതം ഹാജരാകണം. പ്രായപരിധി : 18-40. സമയം : രാവിലെ 10 മുതൽ 03 വരെ. സംശയങ്ങൾക്ക്: contactmvpamcc@gmail.com